ബംഗ്ലാദേശില്‍ കലാപം കൂടുതല്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് സുപ്രീകോടതി ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ രാജി വച്ചത്. കലാപത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസിന്റെ രാജി, പുതിയ ചീഫ് ജസ്റ്റിസായി സയ്യെദ് റെഫാത് അഹ്‌മദ് അധികാരമേറ്റു. നിലവില്‍ സുപ്രീം കോടതിയില്‍ ഹൈക്കോര്‍ട്ട് ഡിവിഷനിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് അദ്ദേഹം
ഇന്നു പ്രസിഡന്റിന്റെ വസതിയിലായിരുന്നു സത്യപ്രതിജ്ഞ. ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ് യൂനുസ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു,
ആഭ്യന്തര കലാപത്തിന് പിന്നാലെ കലുഷിതമായ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു വിഭാഗത്തിലുള്ളവരാണ് രാജ്യത്തേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നത്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെയാണ് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് എന്നും റിപ്പോർട്ടുകൾ
