Film news

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ചർച്ചകള്‍ നടക്കുന്നു; റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി

തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി റിമ കല്ലിങ്കലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. കൊച്ചിയിലെ റിമയുടെ വീട്ടില്‍ ലഹരി പാർട്ടികള്‍ നടക്കാറുണ്ടെന്നും നിരവധി പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടെന്നുമായിരുന്നു റിമയ്‌ക്കെതിരെ ഗായിക സുചിത്ര ആരോപിച്ചത്.

തുടർന്ന് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചർച്ചയാവുകയും നടിക്കെതിരെ വിമർശനം ശക്തമാവുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അധിക്ഷേപ ചർച്ചകള്‍ നടക്കുന്നുവെന്ന പരാതി നടി റിമ കല്ലിങ്കല്‍ പൊലീസിന് നൽകി. കൊച്ചി ഡിസിപിക്കാണ് നടി പരാതി നല്‍കിയത്.

ഇ-മെയില്‍ വഴിയാണ് പരാതി സമർപ്പിച്ചത്. സംഭവത്തില്‍ എറണാകുളം എസിപിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളുണ്ടാകുമെന്നാണ് വിവരം.

Most Popular

To Top