വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ മേഖല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി. പ്രതിദിനം 150 മെഗാ വാട്ട് എങ്കിലും കുറയ്‌ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. വടക്കൻ കേരളത്തിലായിരിക്കും ആദ്യഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക എന്ന് അറിയിച്ചിട്ടുണ്ട്. വൈദ്യുതി നിയന്ത്രണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കെഎസ്ഇബി സർക്കുലറിലൂടെ അറിയിക്കും.
പീക്ക് ടൈമിൽ ഉൾപ്പെടെ അമിത ഉപഭോഗം രേഖപ്പെടുത്തുന്ന ഇടങ്ങളിൽ നിയന്ത്രണം വേണമെന്നാണ് ആവശ്യം അറിയിച്ചിട്ടുള്ളത്. വാണിജ്യ- വ്യവസായ സ്ഥാപനങ്ങളോട് പീക്ക് ടൈമിലും രാത്രിയിലുമുള്ള വൈദ്യുതി ഉപഭോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം എന്നും കെഎസ്ഇബി അറിയിച്ചു .












