News

മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്; വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടി

മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടി. ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കി നാല് ദിവസം കഴിഞ്ഞാണ് മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് കണ്ടെത്തൽ.

പൊതു നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല എന്നാണ് ഓൾ ഇന്ത്യ സിവിൽ സർവീസ് ചട്ടം 3 (1) പറയുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥർ സത്യസന്ധമായി പെരുമാറണമെന്നും ചട്ടം അനുശാസിക്കുന്നു. എന്നാൽ ഇതെല്ലാം ലംഘിച്ചത്തിനെതിരെയാണ് നടപടി. മറ്റ് നടപടികൾ വേണോമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്ത് കൈമാറി. ഫോറൻസിക്ക് പരിശോധനയിലും ഹാക്കിങ് തെളിഞ്ഞില്ല. ഗൂഗിളിന്റെ പരിശോധനയിലും ഹാക്കിങ് സാധ്യത തള്ളിയാതായി റിപ്പോർട്ടിലുണ്ട്. മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സർവീസ് ചട്ടലംഘനമാണ്.

Most Popular

To Top