ആർ എസ് എസിന്റെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് മുംബൈ ഹൈക്കോടതിയിൽ നിന്നും ആശ്വാസം. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ധാക്കി. പരാതിക്കാരൻ കൂടുതലായി നൽകിയ രേഖകൾ സ്വീകരിച്ച ഭീവാന്‍ഡി മജിസ്‌ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.2014 ൽ നൽകിയ ഈ കേസിൽ ഇപ്പോളാണ് രാഹുൽ ഗാന്ധിക്ക് ആശ്വാസം നൽകി കൊണ്ടുള്ള വിധി എത്തിയത്.
ആർഎസ്എസ് ആണ് മഹാത്മാ ഗാന്ധിജിയെ വധിച്ചത് എന്ന പരാമർശത്തിനെതിരായിരുന്നു പരാതിക്കാരന്റെ ഈ ഹർജി. രാഹുലിന്റെ പരാമർശം സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുൻതെയുടെ പരാതി.എന്നാൽ രാഹുൽ ഗാന്ധി ഈ കേസ് പിൻവലിക്കാൻ 2015 ൽ ബോംബെ ഹൈ കോടതിയെ സമീപിച്ചിരുന്നു എന്നാൽ അന്ന് അനുകൂല വിധി ഉണ്ടായില്ല.
പിന്നീട് അദ്ദേഹം ഈ കേസ് നേരിടാമെന്നും, ഒരിക്കലും മാപ്പ് പറയില്ല എന്നും തീരുമാനിച്ചു. 2023ൽ പരാതിക്കാരൻ കൂടുതൽ രേഖകൾ ഹാജരാക്കിയത് എതിർത്ത രാഹുൽ ഒൻപത് വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഈ രേഖകൾ എത്തിക്കുന്നത് അതിനാൽ ഇതിന് പ്രസക്തിയില്ല എന്നും വാദിച്ചു, ഇപ്പോൾ ഈ ഹർജിയിലാണ് അദ്ദേഹത്തിന് ഇങ്ങനൊരു ആശ്വാസ വിധി എത്തിയത്
