News

ശിവ പാർവതി പരാമർശം; ഹിന്ദുമതത്തെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ല, ഉമർ ഫൈസി മുക്കം

അരീക്കോട്ടെ ശിവ പാർവതി പരാമർശത്തിൽ ഖേദ പ്രകടനവുമായി ഉമർ ഫൈസി മുക്കം. ഹിന്ദുമതത്തെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ലെന്നും തന്റെ പരമാമർശങ്ങൾ ചിലർ വളച്ചൊടിച്ചതാണെന്നും ഉമർ ഫൈസി മുക്കം പ്രതികരിച്ചു. മുസ്ലിംലീഗ് അടക്കമുള്ളവർ പരാമർശത്തിൽ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് ഉമർ ഫൈസി മുക്കം നിലപാട് തിരുത്തിയത്.

ഹിന്ദുക്കളുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കാനോ അവഹേളിക്കാനോ താൻ ഉദ്ദേശിച്ചിട്ടില്ല എന്നും. ആ പദങ്ങൾ പ്രയോഗിക്കുമ്പോൾ ഞാനൊന്നും ഉദ്ദേശിച്ചിട്ടില്ല. അത് ദുരുപയോഗം ചെയ്തുകൊണ്ട് എനിക്കെതിരെ തിരിച്ചുവിടാൻ വേണ്ടി വർഗീയത പരത്താൻ വേണ്ടി ശ്രമിക്കുന്ന ശക്തികൾ അങ്ങനെ ദുർവ്യാഖ്യാനം ചെയ്ത് ചാനലുകളിൽ നടക്കുന്നു എന്നത് ഞാൻ അറിഞ്ഞു. അത് തികച്ചും ദുരുദ്ദേശപരമാണ് ഉമർ ഫൈസി മുക്കം പറയുന്നു. തെറ്റിദ്ധാരണ പരത്തിയതിന്റെ പേരിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ അതിൽ നിർവാജ്യം ഖേദിക്കുന്നു അദ്ദേഹം പറഞ്ഞു.

Most Popular

To Top