കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ പടമായി മാര്‍ക്കോ പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്നത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള മാർക്കോ കാണുന്നതിൽ നിന്ന് പല തിയേറ്ററുകളിലും കുട്ടികൾക്ക് വിലക്കുണ്ട്. അതിലെ വയലന്‍സ് രംഗങ്ങള്‍ കണ്ട് സിനിമ കണ്ടുകൊണ്ടിരുന്ന സ്ത്രീ ശര്‍ദ്ദിച്ചുവെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.
‘മാര്‍കോ എന്ന സിനിമ കണ്ടു. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തൊട്ട് അടുത്തിരുന്ന സ്ത്രീ എന്റെ വസ്ത്രത്തിലേക്കു ഛര്‍ദ്ദിക്കുകയായിരുന്നു. അനിമല്‍, കില്‍ എന്നീ സിനിമകളിലെ ഭീകരത മാര്‍ക്കോയ്ക്ക് താഴെയേ വരൂ.” ഇന്ത്യന്‍ സിനിമയില്‍ ഇത്തരം ഒരു സിനിമ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. നായകനല്ല, വില്ലനാണ് ഈ സിനിമയിലെ താരം. കുഞ്ഞ് കുട്ടികളോട് വരെ ഇത്രയും അടുത്ത ക്രൂരത കാണിക്കുന്ന വില്ലനെ നമ്മള്‍ കണ്ടിട്ടേയുണ്ടാകില്ല. കുട്ടികളും വൃദ്ധരും ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലത്. അവര്‍ മരിച്ചു പോകും. അത്രപോലും ഈ സിനിമ കോംപ്രമൈസ് ചെയ്തിട്ടില്ല.’
”മാളികപ്പുറം സിനിമയില്‍ ദൈവമായി വന്ന ഉണ്ണി മുകുന്ദന്‍ ഈ സിനിമയില്‍ ദൈവത്തില്‍ നിന്നും അകന്നാണ് നില്‍ക്കുന്നത്. തിയേറ്ററില്‍ തന്നെ ചെന്ന് കാണേണ്ട സിനിമയാണിത്” എന്നാണ് യുവാവ് പറയുന്നത്.
ഷെരീഫ് മുഹമ്മദിന്റെ തിരക്കഥയിൽ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ‌്തിരിക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, അഭിമന്യു ഷമ്മി തിലകൻ, കബീർ ദുഹാൻ സിംഗ് എന്നിവരാണ് മറ്റു താരങ്ങൾ.
