News

 കേരളത്തോടെ കേന്ദ്രം കാണിച്ചത് മാപ്പ് അർഹിക്കാൻ കഴിയാത്ത തെറ്റ്;  കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ചു ,  ജോസ് കെ മാണി 

സ്വന്തം ഭരണം നിലനിർത്താൻ കേന്ദ്ര ബജറ്റിനെ പണയം വെക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യ്തതെന്ന് ജോസ് കെ മാണി എം പി. കേരളത്തോടെ കേന്ദ്രം കാണിച്ചത് മാപ്പ് അർഹിക്കാൻ കഴിയാത്ത തെറ്റ്, കേന്ദ്ര ബജറ്റിനെതിരെ ജോസ് കെ മാണി പ്രതികരിക്കുന്നു. കേന്ദ്ര മന്ത്രി നിർമ്മല സീത രാമൻ അവതരിപ്പിച്ച ബജറ്റ് യതാർത്ഥത്തിൽ അവതരിപ്പിക്കേണ്ടത് ആന്ധ്രാ, ബീഹാർ നിയമ സഭകളിൽ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം ഇന്ന് ആയിരുന്നു നടന്നിരുന്നത്, ഈ ഒരു ബജറ്റ് വിതരണത്തിൽ ആകെപ്പാടെ കേരളത്തെ കേന്ദ്രം തള്ളിയെന്നാണ് ജോസ് കെ മാണി പറയുന്നത്, അതേസമയം തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടപ്പോൾ കൈസഹായം നൽകിയ നിതീഷ് കുമാറിനോടും, ചന്ദ്രബാബു നായിഡുവിനോടുളമുള്ള നന്ദി സൂചകമായി ബിഹാറിനും, ആന്ധ്രപ്രദേശിനും നിരവധി പാക്കേജുകളാണ്ഈ കേന്ദ്ര ബജറ്റ്  അനുവദിച്ചിട്ടുള്ളത്

 

 

Most Popular

To Top