സംവിധായകനും, നിർമാതാവുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തു എത്തിയതോടെ ഇപ്പോൾ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരണവുമായി രംഗത്തു എത്തുകയാണ്. ഈ കാര്യത്തിൽ രഞ്ജിത്ത് തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും അതുവരെയും ചലച്ചിത്ര അക്കാദമി ചെയര്മാൻ രംഗത്തു നിന്നും രാജി വെക്കണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ താരസംഘടന അമ്മയുടെ നിലപാട് സ്വാഗതാർഹമാണ് , കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നാണ് അമ്മ സംഘടനയും പറയുന്നത്. അമ്മ സംഘടന അങ്ങനെ പറയുമ്പോൾ സർക്കാർ എന്തിനാണ് നടപടി എടുക്കാതെ ഇരിക്കുന്നതെന്നും ചെന്നിത്തല ചോദിക്കുന്നു . ഈ റിപ്പോർട്ട് സർക്കാർ എന്തിനാണ് പൂഴ്ത്തിവെക്കുന്നത് എന്ന റിയില്ല. ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ട് പുറത്തുവിടണം. എല്ലാവരും സംശയത്തിന്റെ നിഴലിൽ നിർത്തേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടി കാട്ടി.
