സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് പരസ്യമായി അടിച്ചിട്ടുണ്ടെന്നും അതിൽ അദ്ദേഹം ക്ഷമ ചോദിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
ആറാം തമ്പുരാന്‍ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ തമാശ ഇഷ്ടടപ്പെടാതെ രഞ്ജിത്ത് അദ്ദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ കറങ്ങി നിലത്തുവീണ താരത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവം ഒടുവില്‍ ഉണ്ണികൃഷ്ണനെ മാനസികമായി തളര്‍ത്തി എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഫ്‌റഫിന്റെ വെളിപ്പെടുത്തല്‍.
രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി മദ്രാസില്‍ വെച്ച് കാണുമ്പോള്‍ വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയും എളിമയോടെയും പരസ്പര ബഹുമാനത്തോടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചെറുപ്പക്കാരൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം, എഴുത്തിലായാലും സംവിധാനത്തിലായാലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയവയായിരുന്നു. മറ്റുള്ള ചിലരെ പോലെ അന്യഭാഷ ചിത്രങ്ങളെ അദ്ദേഹം ഒരിക്കലും ആശ്രയിച്ചിട്ടുമില്ല. അങ്ങനെ മറ്റുള്ളവര്‍ക്ക് അസൂയതോന്നും വിധം അദ്ദേഹം വിജയത്തിന്റെ ഓരോ പടവുകളും ചവിട്ടിക്കയറി. നരസിംഹം, ദേവാസുരം തുടങ്ങി മോഹൻലാൽ ആരാധകരുടെ പ്രിയ ചിത്രങ്ങൾക്കെല്ലാം പിന്നിൽ കരുത്തനായ രജ്ഞിത്ത് ആയിരുന്നു. രഞ്ജിത്ത് അങ്ങനെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സ്വഭാവനത്തിന് പരിണാമങ്ങൾ സംഭവിച്ചിരുന്നു.
ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കുറച്ചുനാള്‍ ഞാന്‍ ഉണ്ടായിരുന്നു. അതില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അന്തരിച്ച പ്രമുഖ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്കു പിടിച്ചു നിന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടന്‍ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി. ആ അടികൊണ്ട് ഒടിവിലുണ്ണികൃഷ്ണന്‍ കറങ്ങി നിലത്തുവീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന ആരോഗ്യം ക്ഷയിച്ച ഒടുവിലുണ്ണികൃഷ്ണനെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിച്ചു. ആ സമയത്ത് അദ്ദേഹം നിറകണ്ണുകളോടെ നില്‍ക്കുകയാണ്. ഇത് എല്ലാവര്‍ക്കും ഷോക്കായി. പലരും രഞ്ജിത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തനിക്കേറ്റ അടിയുടെ ആഘാതത്തില്‍ മാനസികമായി തകര്‍ന്നുപോയി. പിന്നീടുള്ള അദ്ദേഹത്തിന്റെ ദിവസത്തില്‍ കളിയും ചിരിയുമെല്ലാം മാഞ്ഞിരുന്നു. മ്ലാനതയിലായിരുന്നു അദ്ദേഹം. അടിയോടൊപ്പം അദ്ദേഹത്തിന്റെ ഹൃദയവും തകര്‍ന്നുപോയി. സെറ്റില്‍ വന്നാല്‍ എല്ലാവരെയും രസിപ്പിക്കുന്ന ആളായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് ഞാന്‍ അതൊന്നും കണ്ടിട്ടില്ല. അതില്‍ നിന്ന് മോചിതനാവാന്‍ ഏറെ നാളെടുത്തു ആലപ്പി അഫ്‌റഫിന്റെ പറഞ്ഞു.
