മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. ദ ഹിന്ദു പത്രത്തിന് നൽകിയ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മലപ്പുറം ജില്ലയിലെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കായി പിആർഡിയും സമൂഹമാധ്യമ ടീമും ഉണ്ട്. എന്നിട്ടും പിആർ ഏജൻസിയെ വച്ച് അഭിമുഖം നൽകുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ ഏജൻസിക്ക് ആരാണ് പണം കൊടുക്കുന്നതെന്നും പിആർ ഏജൻസിയുമായുള്ള കരാർ എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. മലപ്പുറം പരാമർശം സംഘപരിവാർ വാദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
