Politics

സിപിഎം നടത്തുന്നത് കള്ളപ്രചരണം, കോൺഗ്രസിൽ ഒരു ഭിന്നതയും ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല

സിപിഐഎം നടത്തുന്നത് കള്ള പ്രചരണങ്ങളാണ്. കോൺഗ്രസിൽ ഒരു ഭിന്നതയും ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നത്.മൂന്ന് മണ്ഡലങ്ങളിലും റെക്കോർഡ് വിജയം നേടാൻ പോകുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പാലക്കാടും ചേലക്കരയും ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലാണ് നടക്കുന്നതെന്നും. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്നും . ഡി സി സി അയച്ച കത്ത് പുറത്തു വന്നതിൽ ഒരന്വേഷണത്തിൻ്റെയും ആവശ്യമില്ല എന്നും രമേശ്‌ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ട് ഡി സി സി നല്‍കിയ കത്ത് യാഥാര്‍ത്ഥ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള്‍ കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Most Popular

To Top