പി സരിന്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നുവെന്ന് രമേശ് ചെന്നിത്തല. അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറിയെന്നും ചെന്നിത്തല പറഞ്ഞു.
സരിന്‍ സിപിഐഎമ്മിന്റെ കോടാലിക്കൈ ആയി മാറിയെന്നും കോണ്‍ഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള മറ്റൊരു പാര്‍ട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനെയും ബിജെപിയെയും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നിരുന്നു.
