Film news

1000 കോടി ബജറ്റിൽ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു

ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രാജമൗലി – മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ‘SSMB29’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ്  പുറത്ത് വരുന്നത്. സിനിമയുടെ ബജറ്റ് ആയിരം കോടിയാണെന്നാണ് വിവരം. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബജറ്റ് ആണിത്.

2025 ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംവിധായകനും സംഘവും സിനിമയ്ക്കാവശ്യമായ ലൊക്കേഷനുകൾക്കായുള്ള അന്വേഷണത്തിലാണെന്നാണ് സൂചന. ശ്രീ ദുര്‍ഗ ആര്‍ട്ട്സിന്‍റെ ബാനറില്‍ കെ.എല്‍ നാരായണ ആണ് ചിത്രം നിർമിക്കുന്നത്. മഹേഷ് ബാബു ചിത്രത്തിന്‍റെ സഹനിര്‍മാതാവ് കൂടിയാണ്.

രാജമൗലി ചിത്രങ്ങൾ വലിയ ബജറ്റിൽ ഒരുങ്ങുന്നതും വമ്പൻ ലാഭം കൊയ്യുന്നതും പതിവ് കാഴ്ചയാണ്. ഇതേ വിശ്വാസമാണ് പുതിയ ചിത്രത്തിന് ഇത്രയും വലിയ തുക ചെലവാക്കാൻ നിർമ്മാതാക്കളായ പ്രേരിപ്പിക്കുന്നത് എന്നാണ് വിവരം.

Most Popular

To Top