News

കേരളത്തിൽ അതിതീവ്ര ന്യൂനമർദ്ദം, ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും ഫലമായാണ് കേരളത്തിൽ ഇപ്പോൾ അതി ശക്തമായ മഴ പെയ്തു കൊണ്ടിരിക്കുന്നത്.

ഇപ്പോഴത്തെ റിപ്പോർട്ടുകൾ പ്രകാരം തെക്കൻ കേരളത്തിന് മുകളിലാണ് ചക്രവാതച്ചുഴി നില്‍ക്കുന്നത്. ഇടിമിന്നലും കാറ്റും ശക്തമായ രീതിയിൽ തന്നെ മഴയ്‌ക്കൊപ്പം ഉണ്ടായിരിക്കുമെന്നും റിപ്പോർട്ട് ഉണ്ട്. കേരളത്തിൽ ഇന്ന് ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാകും. മാത്രമല്ല, ശനിയാഴ്ചവരെ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് തുടങ്ങി ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടു പ്രഖ്യാപിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top