കേരളത്തിൽ കാലവർഷം വെള്ളിയാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നു. കൂടാതെ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും അതി ശക്തമായ മഴയ്‌ക്കാണ് സാധ്യത ഉള്ളതെന്നും റിപ്പോർട്ട്. കൂടാതെ ഈ ജൂണിൽ ജനങ്ങൾക്ക് കൂടുതൽ കരുതൽ വേണമെന്നും അപ്രതീക്ഷിതമായി അപകടങ്ങളിൽ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മേയ് 31ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് ഏപ്രിലില്‍ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. . ഇതിനു പിന്നാലെ റുമാല്‍ ചുഴലിക്കാറ്റ് മണ്‍സൂണിന്റെ വരവിനെ ബാധിച്ചെക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ചുഴലി യാതൊരു തരത്തിലും മൺസൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഈ ആഴ്ചയ്ക്കുള്ളഇല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവുപോലെ കേരളത്തില്‍ എത്തും. രാജ്യമെങ്ങും സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ഈ വര്ഷം ലഭിക്കുമെന്നും ചില സ്ഥലങ്ങളിൽ മാത്രമേ ഇന്ത്യയിൽ കുറച്ച് മഴ ലഭിക്കാൻ സാധ്യതയുള്ളൂ എന്നുമാണ് റിപ്പോർട്ട്.
