News

വീണ്ടും റെയിൽവേ ആട്ടിമറി, ട്രാക്കിൽ സ്‌ഫോടകവസ്തുക്കള്‍, ഇരുമ്പുദണ്ഡുകൾ, ഗ്യാസ് സിലിണ്ടർ

വീണ്ടും റെയിൽവേ ആട്ടിമറി, ട്രാക്കിൽ സ്‌ഫോടകവസ്തുക്കള്‍, ഇരുമ്പുദണ്ഡുകൾ, ഗ്യാസ് സിലിണ്ടർ. ബതിൻഡയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ഗുഡ്‌സ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചു, സെപ്റ്റംബര്‍ 18-ന് സൈനികര്‍ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിന്‍ സ്‌ഫോടനം നടത്തി തകർക്കാൻ ശ്രമം നടന്നു.

സെപ്റ്റംബർ മാസത്തിൽ നിരവധി തവണയാണ് ട്രാക്കുകളിൽ ഇരുമ്പ് കമ്പികൾ,സിലിണ്ടർ ഉൾപ്പെടെയുള്ളവ വെച്ച് ട്രെയിൻ സർവീസ് അട്ടിമറിക്കാൻ ശ്രമം നടന്നത്. ഈ ശ്രമങ്ങൾക്ക് പിന്നിലാര് എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. മധ്യപ്രദേശില്‍, തീവണ്ടി സഞ്ചരിച്ചിരുന്ന പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിൽ റെയില്‍വേ ജീവനക്കാരൻ അറസ്റ്റിലായി.

കഴിഞ്ഞമാസം രാജസ്ഥാനിലെ ജയ്പൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത് സിമന്റ് കട്ടകൾ പാളത്തിൽ നിരത്തിയായിരുന്നു. കാൺപൂരിലെ റെയിൽവേ ട്രാക്കിൽ ​ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചാണ് പാളം തെറ്റിക്കാൻ ശ്രമിച്ചത്.

Most Popular

To Top