News

പന്തീരാങ്കാവ് നവവധുവിനെ മർദിച്ച കേസ്; രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

Pantheerankavu case

പന്തീരാങ്കാവ് നവവധുവിനെ മർദിച്ച കേസിലെ പ്രതിയുടെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്.  കേസിൽ രാഹുലിൻ്റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു.

യുവതി അക്രമിച്ച സംഭവത്തിൽ പങ്കില്ലെന്ന് കാണിച്ചാണ് ഇരുവരും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരുന്നത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പെൺകുട്ടിയുടെ ആദ്യ പരാതിയിൽ ഉഷയുടെയും, കാർത്തികയുടെയും പേരില്ലാരുന്നെന്നും അത് പിന്നീട് എഴുതി ചേർത്തതാണെന്നു പ്രതിഭാഗം വാദിച്ചു.

രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും  ഇരുവരും എത്തിയിരുന്നില്ലന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top