News

രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത് ജമാഅത്തെ ഇസ്‍ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ട് വാങ്ങി എം.വി ഗോവിന്ദൻ 

രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത് ജമാഅത്തെ ഇസ്‍ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ട് വാങ്ങി എം.വി ഗോവിന്ദൻ. യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു. കോണ്‍ഗ്രസിന്റെ വിജയത്തിൻ്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

പി.സരിൻ മികച്ച സ്ഥാനാർഥിയാണെന്ന് എല്ലാവരും അംഗീകരിച്ചു. എന്നാൽ, ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും എൽ.ഡി.എഫിനെതിരെ യു.ഡി.എഫിന് വേണ്ടി ഒന്നിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് എല്ലാവരും പരിശോധിക്കണം. ബിജെപി വോട്ടുകൾ കോൺഗ്രസിന് വേണ്ടി ഒന്നിച്ചതാണ് നമ്മൾ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.

 

Most Popular

To Top