ലോക്‌സഭയിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു പരാമർശം സഭ രേഖകളിൽ നിന്നും നീക്കം ചെയ്യ്തു. ഹിന്ദു എന്ന് സ്വയം പറയുന്നവർ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. എന്നാൽ രാഹുലിന്റെ ഈ പരമാര്ശത്തോടെ ഭരണപക്ഷം വമ്പൻ പ്രതിഷേധം നടത്തിയിരിക്കുകയാണ്. ഇന്നും പാര്ലമെന്റ് സഭ തുടരും.
ലോക്സഭയില്‍ ഇന്നലെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ബി.ജെ.പി അംഗങ്ങള്‍ മറുപടി നല്‍കും. ഹിന്ദു സമൂഹത്തെ ഒന്നടങ്കം രാഹുൽ ആക്ഷേപിച്ചു എന്നാണ് ബി ജെ പി അംഗങ്ങൾ. അതുകൊണ്ടു തന്നെ രാഹുലിന്റെ ഈ പരാമർശത്തോടെ കടുത്ത പ്രതിഷേധം അറിയിപ്പിക്കാനാണ് ഭരണപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഹുലിനെ പ്രതിരോധിച്ച് ഇന്ത്യ മുന്നണി അംഗങ്ങളും എത്തുന്നതോടെ സഭാതലം പ്രക്ഷുബ്ധമാവാന്‍ ഇടയുണ്ട്. നന്ദിപ്രമേയത്തിൽ ചർച്ചക്ക് പ്രധാന മന്ത്രി മോദി ഇന്നോ നാളെയോ മറുപടി നൽകും.
