News

ചില സംസ്ഥാനങ്ങൾ കോൺഗ്രസിന് 25  സീറ്റുകൾ നൽകിയിരുന്നെങ്കിൽ രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആകുമായിരുന്നു; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ചില സംസ്ഥാനങ്ങൾ കോൺഗ്രസിന് 25  സീറ്റുകൾ നൽകിയിരുന്നെങ്കിൽ രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആകുമായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നു, കഴിഞ്ഞ ദിവസം അദ്ദേഹം ജമ്മുവിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവെയാണ് ഈ കാര്യം വ്യക്തമാക്കിയത്.അതേസമയം സംസ്ഥാന പദവി പുനഃസ്ഥാപിക്കുക, പ്രധാനമന്ത്രി നരേന്ദമോദി യെയും, ബി ജെ പി യെയും ഒതുക്കുക എന്ന ലക്ഷ്യത്തോടെ വരാനിരിക്കുന്ന ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പാർട്ടിപ്രവർത്തകരോട് പറഞ്ഞു.

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയ പ്രധാന മന്ത്രിയെ വിമർശിക്കുകയും ചെയ്യ്തു ഖാർഗെ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഇവിടെ നിന്ന് സീറ്റുകൾ നേടിയിട്ടുണ്ടാകില്ല. എന്നാൽ ഇന്ത്യ സഖ്യം നേടിയിട്ടുണ്ട്. ജമ്മു കശ്മീരും മധ്യപ്രദേശും ഹിമാചൽ പ്രദേശും മറ്റ് സംസ്ഥാനങ്ങളും ഞങ്ങൾക്ക് അഞ്ച് സീറ്റുകൾ വീതം ആകെ 25 സീറ്റുകൾ നൽകിയിരുന്നെങ്കിൽ നമ്മുടെ നേതാവ് രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആയേനെ എന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നിർണായകമാണ്, കാരണം അത് നിങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. ഞങ്ങള്‍ ജയിച്ചാൽ  സംസ്ഥാന പദവി തിരിച്ചു കിട്ടും, അതുപോലെ നിയമസഭാ കൗൺസിൽ തിരിച്ചുവരും, ജില്ലാ, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ തെരെഞ്ഞെടുപ്പ് നടക്കും എന്നും അദ്ദേഹം പറയുന്നു

Most Popular

To Top