വയനാട് ദുരന്തത്തിൽ 100 വീടുകൾ വെച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുൻപ് പറഞ്ഞിരുന്നു, അതിൽ അഞ്ചു വീടുകൾ സ്വന്തം നിലക്ക് നിർമ്മിച്ച് നൽകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവും മറ്റുപല യുഡിഎഫ് എംഎല്‍എമാരും സമാന ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്.
അതിനുള്ള സ്ഥലം സര്‍ക്കാര്‍ നല്‍കുമോയെന്നത് സര്‍ക്കാര്‍ വ്യക്തവരുത്തണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതുപോലെ വയനാട് പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത് പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ്ണ സഹകരണം സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് വേണം സര്‍ക്കാര്‍ വയനാട് പുനരധിവാസ പാക്കേജ് തയ്യാറാക്കേണ്ടത്. മുന്‍കാലങ്ങളില്‍ അങ്ങനെ ചെയ്യാത്തതിനാലാണ് നിരവധി പാളിച്ചകള്‍ ഉണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു,വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു, കോടികള്‍ വിലവരുന്ന വഖഫ് ഭൂമി പലര്‍ക്കും വീതിച്ച് നല്‍കാനുള്ള ഗൂഢമായ നീക്കമാണ് മോദി സര്‍ക്കാരിന്റെ ഭേദഗതി ബില്ലിന് പിന്നിലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ആ ഉദ്ദേശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു












