ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരെഞ്ഞെടുത്തു. ഇതിനായി പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോ ടൈ൦ സ്‌പീക്കർക്ക് കത്ത് നൽകി. ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത് ഇന്ത്യ മുന്നണിയോഗത്തിലാണെന്ന് കെ സി വേണുഗോപാൽ അറിയിച്ചു.
റായ്‌ബറേലി എം പി ആയി രാഹുൽ ഗാന്ധി ലോക്‌സഭയിൽ സത്യപ്രതിജ്ഞ എടുത്തിരുന്നു.രാഹുൽ ഗാന്ധി സത്യപ്രതിജ്ഞക്കായി എത്തിയ പ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രവാക്യം പ്രതിപക്ഷം വിളിച്ചുകൊണ്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കൂടാതെ ഭരണപക്ഷത്തേയും ഭരണഘടനേയും ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്യ്തത്. ജയ് ഹിന്ദ് ജയ് സ൦ വിധാൻ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യ്തത്












