രാജ്യത്തെ പ്രധാന മന്ത്രിയെ മറ്റു മന്ത്രിമാർ ഭയക്കുന്നു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ലോക സഭയിലെ ബജറ്റ് ചർച്ചയിലാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശം, രാജ്യത്തിന്റേത് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ അവസ്ഥയെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. ചക്രവ്യൂഹത്തിന്റെ മധ്യഭാഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അദാനി, അംബാനി എന്നിവരാണ് രാഹുൽ ഗാന്ധിപറയുന്നു
ഈ ഭയം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറയുന്നു , എന്നാൽ രാഹുലിന്റെ ഈ പ്രസംഗത്തിൽ സ്പീക്കർ ഇടപെട്ടു, സദസിന്റെ മാന്യത കാത്തുസൂക്ഷിക്കണമെന്ന് രാഹുൽ ഗാന്ധിയോട് സ്‌പീക്കർ ആവശ്യപ്പെട്ടു. ചക്രവ്യൂഹത്തെ ഉദാഹരിച്ച് ബജറ്റിനെ കുറിച്ച് സംസാരിക്കാമെന്ന് രാഹുൽ പറഞ്ഞു. സമ്പദ് ശക്തി, അന്വേഷണ ഏജൻസികൾ, രാഷ്ട്രീയ അധികാരം എന്നിവയാണ് ചക്രവ്യൂഹത്തെ നിയന്ത്രിച്ചിരുന്ന ശക്തികൾ.
ചക്രവ്യൂഹത്തിന്റെ ഈ ശക്തികളെ ഗുരുതരമായ പല വിഷയങ്ങളും ബാധിച്ചിരിക്കുന്നു,തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണിവ. തൊഴിലില്ലായ്മ പരിഹരിക്കാൻ യുവാക്കൾക്കായി ബജറ്റിൽ എന്തുണ്ട് ധനമന്ത്രിയോട് രാഹുൽ ചോദിച്ചു. എന്നാൽ വ്യക്തിപരമായി ആരെയും വിമര്ശിക്കരുതെന്നായിരുന്നു സ്പീക്കർ രാഹുലിനോട് പറഞ്ഞിരുന്നത്.
സർക്കാരിൻ്റെ ചക്രവ്യൂഹം ഭേദിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പറഞ്ഞതിനെ തുടർന്നാണ് വീണ്ടും സ്പീക്കറുടെ ഇടപെടലുണ്ടായത് . പ്രതിപക്ഷ നേതാവാണ് താങ്കളെന്ന് സഭയുടെ അന്തസ് അനുസരിച്ച് സംസാരിക്കേണ്ടത് അങ്ങയുടെ ഉത്തരവാദിത്തമാണെന്നും സ്പീക്കർ രാഹുലിനോട്ഓ ർമിപ്പിച്ചു. എന്നാൽ അമിത് ഷാ സംസാരിക്കുമ്പോൾ ഇതുപോലെ ഇടപെടുമോയെന് സ്പീക്കറോട് കെ.സി വേണുഗോപാൽ ചോദിച്ചു.
