സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ പോലീസ് തടഞ്ഞു. ഗാസിപൂർ അതിർത്തിയിലാണ് രാഹുൽ ഗാന്ധിയെ UP പൊലീസ് തടഞ്ഞത്. അതിർത്തിയിൽ വൻ പൊലീസ് സന്നാഹം നിലകൊള്ളുന്നുണ്ട്.
ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും കലാശിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. ഷാഹി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് 24ന് സംഭലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേരെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
രാവിലെ ഒമ്പതരയോടെയാണ് ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. ഇവര്‍ സംഭാലിലെത്തുമെന്നറിയിച്ചതോടെ തടയാനായി വന്‍ പോലീസ് സന്നാഹം നേരത്തെ തയ്യാറായിരുന്നു. യുപി പൊലീസ് ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്‌വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.
