ലോകസഭാ തെരെഞ്ഞെടുപ്പിൽ അയോധ്യയിൽ ബി ജെ പി യെ കോൺഗ്രസ്സുകാർ തോൽപ്പിച്ചതുപോലെ തന്നെ ഇനിയും ഗുജറാത്തിലും ബി ജെ പി യെ തോൽപ്പിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറയുന്നു. ഈ വിജയത്തിലൂടെ സംസ്ഥാനം ഒരു പുതിയ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറയുന്നു. അഹമ്മദ ബാദിൽ കോൺഗ്രസ് പ്രവർത്തകരെ അതിസംബോധന ചെയ്യുന്ന വേളയിലാണ് ഈ കാര്യം രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്.
മോദിക്ക് അയോദ്ധ്യ ഉൾപ്പെടെന്ന ഫൈസാബാദില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പരാജയപ്പെടുമെന്നും രാഷ്ട്രീയജീവിതം അവസാനിക്കുമെന്നും സര്‍വേ നടത്തിയവര്‍ മുന്നറിയിപ്പ് നല്‍കി. മോദിക്ക് ദൈവവുമായി ബന്ധം ഉണ്ടെന്നാണ് പറയുന്നത്, എന്നാൽ പിന്നെ എന്താണ് അയോധ്യയിൽ പരാചയപെട്ടതെന്നും രാഹുൽ ഗാന്ധി ചോദിക്കുന്നു
അയോധ്യയിൽ ബി ജെ പി തോൽക്കാൻ കാരണമുണ്ട്. അവിടെ കർഷകരുടെ ഭൂമിയിൽ അന്തരാഷ്‌ട്ര വിമാന താവളം നിർമ്മിച്ച്, കര്ഷകര്ക്ക് മതിയായ നഷ്ടപരിഹാരം നൽകിയില്ല, അവിടെ രാമക്ഷേത്ര൦ പണിഞ്ഞപ്പോൾ ഒരു സാധാരണക്കാരനെയും വിളിച്ചില്ല, അതൊക്കെ തന്നെയാണ് ബി ജെ പി പരാചയപെടാൻ കാരണം രാഹുൽ ഗാന്ധി പറയുന്നു












