വയനാട് ദുരന്ത മേഖലയിലേക്ക് ഇന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ന് എത്തിച്ചേരും, ഇരുവരും ഇവിടുത്തെ ദുരിതാശ്വാസ ക്യാമ്പുകളും, ഇവിടെ ആശുപത്രിയിൽ ചികല്സയിൽ കഴിയുന്നവരെയും സന്ദർശിക്കും, രാഹുൽ ഗാന്ധി ഈ ദുരന്ത ഭൂമി സന്ദർശിക്കാൻ കഴിഞ്ഞ ദിവസം എത്തിച്ചേരുമെന്നായിരുന്നു അറിയിച്ചത് എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാലാണ് ഇന്നേക്ക് ഇരുവരും ഇവിടം സന്ദർശിക്കാൻ എത്തുന്നത്.
അതേസമയം വയനാട്ടിൽ രക്ഷാദൗത്യം തുടരുകയാണ്, ഇതുവരെയും 282 മരണം റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്, ഇപ്പോൾ 195 പേര് ചികത്സയിൽ കഴിയുകയാണ്. എന്നാൽ 200 ലധികം പേരെയാണ് ഇനിയും കാണാതായിരിക്കുന്നത് എന്നാണ് കണക്കുകൾ, ണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. ഇതുവരെ 1600 ഓളം പേരെയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
