Film news

ബോബി ചെമ്മണൂർ ചെയ്ത് നല്ല കാര്യങ്ങളെ നല്ലതെന്നും തെറ്റായതിനെ തെറ്റെന്നും എടുക്കണം, നടി ഹണി റോസ് നൽകിയ പരാതിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ

ബോബി ചെമ്മണൂർ ചെയ്ത് നല്ല കാര്യങ്ങളെ നല്ലതെന്നും തെറ്റായതിനെ തെറ്റെന്നും എടുക്കണം. നടി ഹണി റോസ് നൽകിയ പരാതിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ അദ്ദേഹം നടത്തുന്ന അഭിപ്രായപ്രകടനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഹണിറോസിനുള്ള ആദരവോട് കൂടിയുള്ള വിമര്‍ശനമാണ് താന്‍ നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂർ ചെയ്ത നല്ല കാര്യങ്ങളെ നല്ല കാര്യങ്ങളായി എടുക്കുകയും തെറ്റിനെ തെറ്റായും എടുക്കണമെന്ന് രാഹുല്‍ ഈശ്വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

ഹണി റോസിനെ അപമാനിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി രാഹുലിനെതിരെ തൃശൂർ സ്വദേശി സലീമ് പരാതി നൽകിയിരുന്നു. എന്നാൽ അഭിപ്രായ സ്വതന്ത്ര്യം പ്രകടിപ്പിക്കുകയാണ് ചെയ്തത് എന്നും ഹണി റോസിനെ അപമാനിച്ചിട്ടില്ല എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

Most Popular

To Top