Film news

പൊതുവേദിയിലേക്ക് പോകുമ്പോൾ വസ്ത്രധാരണത്തിൽ മാന്യത ഉണ്ടാകണം; ഹണി റോസിന് രാഹുൽ ഈശ്വർ മറുപടി നൽകി

ഹണി റോസിന്റെ വിമർശനത്തെ ബഹുമാനത്തോടെ കാണുന്നുവെന്ന് രാഹുൽ ഈശ്വർ. ഹണി റോസിനെ ഒരുപാട് ​ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ എന്നും. പൊതുവേദിയിലേക്ക് പോകുമ്പോൾ വസ്ത്രധാരണത്തിൽ മാന്യത ഉണ്ടായിരിക്കണം. സാരി ഉടുത്തത് കൊണ്ട് ആർഷ ഭാരത സംസ്കാരം ആണെന്നോ സംസ്കാരത്തിന്റെ അളവുകോലാണന്നോ പറയാൻ കഴിയില്ലെന്നും രാഹുൽ ഈശ്വർ പറ‍ഞ്ഞു. ഹണി റോസിന്റെ വസ്ത്രധാരണം എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ഒരുവട്ടം പോലും ചിന്തിക്കാത്ത മലയാളി കേരളത്തിലുണ്ടോ. ബോചെയുടെ വാക്കുകൾ സോഷ്യൽ ഓ​ഡിറ്റിംങ്ങിന് വിധേയമാക്കുന്നത് പോലെ ഹണി റോസിന്റെ വസ്ത്രധാരണം സോഷ്യൽ ഓ​ഡിറ്റിംങ്ങിന് വിധേയമാക്കണമെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.

ഹണി റോസിനെ ലൈംഗിക അധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ  അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ വലിയ ചർച്ചയാണ് കേരളീയ സമൂഹത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്. ബോബിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിക്കുന്നുണ്ട്.

സംഭവത്തിൽ ബോബി ചെമ്മണൂരിനെ തുടക്കം മുതൽ പിന്തുണച്ച വ്യക്തികളിൽ ഒരാളാണ് രാഹുൽ ഈശ്വർ. ധാർമ്മികമായി ബോബി ചെമ്മണ്ണൂർ ചെയ്‌തതിലോ പറഞ്ഞതിലോ യാതൊരു തെറ്റുമില്ലെന്നും അതുകൊണ്ട് പൂർണ പിന്തുണ അദ്ദേഹത്തിനാണ് എന്നുമാണ് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപെട്ട് ഹണി റോസ് സോഷ്യൽ മീഡീയയിൽ പോസ്റ്റ് ഇട്ടിരുന്നു. തന്ത്രി കുടുംബത്തിലെ രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായെന്ന് ഹണി റോസ് സോഷ്യൽ മീഡീയയിൽ കുറിച്ചു.പൂജാരിയായിരുന്നെങ്കിൽ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് ഡ്രെസ് കോഡ് ഉണ്ടാക്കിയേനെയെന്നും എന്നും അവർ ചോദിച്ചു. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നും ഹണി റോസ് കുറിച്ചു.

 

Most Popular

To Top