തനിക്കെതിരെ നിയമനടപടിയ്ക്ക് നീങ്ങുന്ന ഹണി റോസിന് മറുപടിയുമായി രാഹുൽ ഈശ്വർ. താൻ ഒരാൾക്കെതിരെയും അസഭ്യമായ വാക്കുകൾ പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ തനിക്കെതിരെ വിചാരണ കൂടാതെ നടപടികളെടുക്കാനും രാഹുൽ ഈശ്വർ വെല്ലുവിളിച്ചു.
രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അർഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന് . ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു .
‘എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു’- എന്നാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
