Politics

കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം

കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശനത്തിനെതിരേ നേരത്തെ കെ.എം. ഷാജി രം​ഗത്തെത്തിയിരുന്നു. ഷാജിയുടെ പ്രസ്താവനയ്‌ക്കെതിരേ സംസാരിക്കുകയായിരുന്നു ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം.

നാക്കിന് ലൈസന്‍സില്ലാതെ എന്തുംപറയുന്ന ആളാണ് ഷാജി മുഖ്യമന്ത്രിക്കെതിരെ മെക്കിട്ട് കയറാന്‍ കെ.എം. ഷാജി ആയിട്ടില്ലന്നും. ആ നാക്ക് വായിക്കകത്ത് ഒതുക്കിവെച്ച് മര്യാദക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലതെന്നും ലീഗ് നേതൃത്വം അദ്ദേഹത്തെ നിലയ്ക്കുനിര്‍ത്തണമെന്നും എ.എ. റഹീം പറഞ്ഞു.

Most Popular

To Top