ജഗന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ പിന്നണി ഗായികയായി രാധികാ സുരേഷ്ഗോപി. ഷാജി കൈലാസിന്‍റെ മകന്‍ ജഗന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയ്‌ക്ക് വേണ്ടിയാണ് രാധിക വീണ്ടും പാടിയത്.
ആനി ഇതിന്റെയെല്ലാം പുറകിലെന്നും ആനിയുടെ നിർബന്ധമാണ് രാധികയെ വീണ്ടും പാട്ടുകാരിയാക്കിയതെന്നും വലിയ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു. മനു മഞ്ജിത്തിന്റെ വരികൾക്ക് രഞ്ജൻ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കറും സിജു വിൽസനും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിലാണ് പാടിയത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പാട്ടിന്റെ റെക്കോർഡിംഗ് കഴിഞ്ഞ ദിവസം നടന്നു.
