നല്ല സ്ഥാനാര്‍ഥികളെ കിട്ടിയാല്‍ മത്സരിപ്പിക്കുമെന്ന് പിവി അന്‍വര്‍. പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് അന്‍വര്‍. പാലക്കാട് വോട്ട് കച്ചവടം ഉണ്ടെന്ന പിവി അന്‍വറിന്റെ ആരോപണം ഉന്നയിച്ചിരുന്നു.
പാലക്കാട് വോട്ട് കച്ചവടം ഉണ്ടെന്ന പിവി അന്‍വറിന്റെ ആരോപണം തള്ളി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ രംഗത്തുവന്നിരുന്നു. സ്വബോധം ഇല്ലാത്തവര്‍ അങ്ങനെ പലതും പറയുമെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ താന്‍ വായില്‍ തോന്നുന്നത് പറയുന്നവന്‍ ആണോ എന്ന് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. ചേലക്കരയിലും ഇത്തവണ തോല്‍ക്കും. പാലക്കാടും സിപിഐഎം സ്ഥാനാര്‍ഥി തോല്‍ക്കുമെന്നും അൻവർ വ്യക്തമാക്കി. ഡിഎംകെയുടെ ജില്ലാ കമ്മറ്റി ഉണ്ടാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചക്കായാണ് പിവി അന്‍വര്‍ പാലക്കാടെത്തിയത്.
