പിണറായിസത്തിന് എതിരെയുള്ള വോട്ട് ആണ് ചേലക്കരയിൽ ഡിഎംകെക്ക് ലഭിച്ചതെന്ന് പി വി അൻവർ. 3909 വോട്ടുകളാണ് എൻകെ സുധീർ ചേലക്കരയിൽ നേടിയത്. ചേലക്കരയിൽ എൽഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു. എൽഡിഎഫ് വോട്ട് യുഡിഎഫിന് ലഭിച്ചു. ഇതെല്ലാം പിണറായിസത്തിന് എതിരെയുള്ള വോട്ടുകളാണ്.
സിപിഐഎമ്മും, ബിജെപിയും, കോൺഗ്രസും ഒഴികെ കേരളത്തിൽ എല്ലായിടത്തും മത്സരിച്ചാൽ ഒരു പാർട്ടിക്കും 3900 വോട്ട് ലഭിക്കില്ലെന്ന് പി വി അൻവർ ചൂണ്ടിക്കാട്ടി. കോഴിക്കോടോ,കണ്ണൂരോ, കോഴിക്കോടോ ഒക്കെ ആണെങ്കിൽ ഇതിനേക്കാൾ വോട്ട് ലഭിച്ചേനെയെന്നും അൻവർ പറഞ്ഞു. മുഖ്യമന്തിയെ മാറ്റിയില്ലെങ്കിൽ 2026ലെ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാൾ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
