മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് പിവി അന്‍വര്‍. നാക്കുപിഴയെന്നും ‘അപ്പന്‍റെ അപ്പനായാലും മറുപടിയെന്ന്’ പറഞ്ഞതിന് മാപ്പ് പറയുന്നു എന്ന് ഫേസ്ബുക്ക് വിഡിയോ സന്ദേശത്തില്‍ അൻവർ പറഞ്ഞു.
സഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ എൻ്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല അപ്പന്‍റെ അപ്പനായാലും മറുപടി പറയുമെന്ന് ഞാൻ പറഞ്ഞത് ഒരിക്കലും അപ്പന്‍റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്. മുഖ്യമന്ത്രി എന്നെ കള്ളനാക്കി നടത്തിയ പരാമര്‍ശത്തിൽ മുഖ്യമന്ത്രി എന്നല്ല അതിനു മുകളില്‍ ഉള്ള ആളായാലും മറുപടി പറയും എന്നാണ് ഉദ്ദേശിച്ചാണെന്നും അൻവർ പറഞ്ഞു.
എൻ്റെ വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നും പി.വി അൻവർ പറഞ്ഞു.
