News

പാക് അനുകൂല മുദ്രാവാക്യം വിളിച്ചു; ഭാരത് മാതാ കി ജയ് വിളിക്കാനും ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാനും മധ്യപ്രദേശ് ഹൈക്കോടതി നിർദേശം

പാക്കിസ്ഥാൻ സിന്ദാബാദ് മുഴക്കിയ കേസിലെ പ്രതി മാസത്തില്‍ രണ്ട് പ്രാവശ്യമായി 21 തവണ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് നിർദേശിച്ച്‌ കോടതി.  വിചാരണ തീരുംവരെ എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ചൊവ്വാഴ്ച ഫൈസൻ മിസോർദ് പോലീസ് സ്റ്റേഷനിൽ രാവിലെ 10 നും ഉച്ചയ്ക്ക് 12 നും മുൻപായി ഹാജരാകണം. അന്ന് പോലീസ് സ്റ്റേഷനു മുന്നിലെ ദേശീയ പതാകയെ സല്യൂട്ട് ചെയ്യുകയും 21 തവണ ഭാരത് മാതാ കി ജയ് എന്നു വിളിക്കണമെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി വ്യക്തമാക്കി. താൻ ജനിച്ച രാജ്യത്തെക്കുറിച്ച് അഭിമാനം വളർത്തിയെടുക്കുന്നതിനാണ് ഈ നിബന്ധനയെന്നും കോടതി പറഞ്ഞു.

മദ്ധ്യപ്രദേശ് റെയ്‌സൻ ജില്ലയിലെ മണ്ഡിദീപ് നിവാസിയായ ഫൈസല്‍ ഖാനാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ഈ നിർദേശം നല്‍കിയത്. ഭോപ്പാലില്‍ പഞ്ചർ ഷോപ്പ് നടത്തുകയാണ്. ഫൈസല്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ ഈ നിർദേശം.

കോടതി നിബന്ധന ഫൈസൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസ് കമ്മീഷണർക്ക് കോടതി നിർദേശം നൽകി. നിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനുപുറമേ 50,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിൽ കോടതി ഫൈസന് ജാമ്യം അനുവദിച്ചു. മേയ് 17 നാണ് ഫെസനെ ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്തത്.

 

Most Popular

To Top