പുണെ: പതിനേഴുകാരൻ ഓടിച്ച ആഡംബരക്കാറിടിച്ച് രണ്ട് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ അമ്മ ശിവാനി അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാൻ പ്രതിയുടെ രക്തത്തിനു പകരം പരിശോധിച്ചത് അമ്മയുടെ രക്തമെന്ന് പോലീസ്.
പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടി ഡോക്ടഴ്‌സുമായി ചേർന്ന് പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മ ശിവാനി അഗര്‍വാളിന്റേതുമായി മാറ്റിവയ്‌ക്കുകയായിരുന്നു. ആശുപത്രിയിലെ ഫോറന്‍സിക് ലാബ് മേധാവി ഡോ. അജയ് താവറെ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീഹരി ഹാല്‍നോര്‍ താവറെയുടെ പ്യൂണ്‍ അതുല്‍ എന്നിവരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അപകടം സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ രക്തസാംപിളും മാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്.