കേരളത്തെ നടുക്കി നടി ആക്രമിക്കപ്പെട്ടിട്ട് ഏഴര വര്‍ഷത്തിനു ശേഷമാണു കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന എൻ.എസ്.സുനിലിനു ജാമ്യം ലഭിക്കുന്നത്. അതും കേസിലെ അന്തിമവാദം കേൾക്കലിന് ഏതാനും മാസംകൂടിയുള്ളപ്പോളാണ് പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിക്കുന്നത്. നിലവിൽ വാദിഭാഗം സാക്ഷികളുടെ വിസ്താരം മാത്രമേ നടന്നിട്ടുള്ളൂ, ഈ അവസരത്തിലാണ് സുനിക്ക് ജാമ്യം കോടതി അനുവദിച്ചത്.
പ്രതി ഭാഗം സാക്ഷികളെ ഇനിയും വിസ്തരിക്കാൻ ഉണ്ട്.പ്രതി ഭാഗം സാക്ഷികളുടെ വിസ്താരം കഴിഞ്ഞതിനു ശേഷമേ അന്തിമ വാദം കോടതി കേൾകുകയുള്ളു.പൾസർ സുനി ഏഴാം പ്രതിയും സിനിമാ നടൻ ദിലീപ് എട്ടാം പ്രതിയുമാണ്.തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അനധികൃതമായി പരിശോദിചതിനെതിരേ അതിജീവിത സമർപിച്ച ഹർജി കോടതിയുടെ പരിഗണനയിൽ നിലവിലുണ്ട്.പൾസർ സുനി തന്റെ ജാമ്യ ഹർജിയുമായി
പല തവണ കോടതിയെ സമീപിച്ചിരുന്നു, അതിൽ സുനിക് കോടതി പിഴയും ചുമത്തിയിരുന്നു.തുടരെയുള്ള ജാമ്യ അപേക്ഷയിലായിരുന്നു പിഴ ചുമത്തിയിരുന്നത്. 2023 ൽ പിതാവ് മരിച്ചപ്പോൾ പൾസർ സുനിക് താൽകാലിക ജാമ്യം അനുവദിച്ചിരുന്നു.
നടി ആക്രമിക്കപെട്ട സാഹചര്യത്തിൽ പിന്തുണയുമായി ചലചത്ര മേഖലയിലെ പ്രമുഖരടക്കം നിരവധി പേർ മുന്നോട്ടുവന്നിരുന്നു.ചലച്ചിത്ര പ്രവർത്തകരുടെ സമിതിയടക്കം ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ അത് എത്തിച്ചേർന്നു.ചലച്ചിത്ര മേഖലയിലെ അഴിമതിയും ചൂഷണങ്ങളും സമഗ്രമായി പഠികുവാൻ വേണ്ടി നിലവിൽ വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ വളരെയധികം കോളിളകം ആണ് സമൂഹത്തിൽ
ഉടലെടുത്തത്.
