നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാറിന്റെ സാമ്പത്തിക സോത്രസ് കണ്ടെത്താൻ ഒരുങ്ങി പോലീസ്. വിചാരണക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കോടതി നീക്കം.
നടിയെ ആക്രമിച്ച കേസിൽ ഏഴരവർഷമായി വിചാരണത്തടവിലായിരുന്ന പൾസർ സുനി ഈ കഴിഞ്ഞ സെപ്തംബർ 20 നാണ് പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആഡംബര വാഹനങ്ങളും വിലകൂടിയ ഉൽപന്നങ്ങളും ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ തവണ കോടതിയിൽ ഹാജരായപ്പോൾ 7,000 രൂപയുടെ ചെരിപ്പും, 4,000 രൂപയുടെ ഷർട്ടുമാണ് പൾസർ സുനി ധരിച്ചിരുന്നത്. രഹസ്യാന്വേഷമ വിഭാഗമാണ് ഇത് റിപ്പോർട്ട് ചെയ്തത്.
കേസ് അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഒന്നാം പ്രതിയായ ഇയാളെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന്, കോടതി നേരിട്ട് ചോദ്യം ചോദിക്കുമ്പോൾ ഇയാൾ ആർക്കെങ്കിലും അനുകൂലമായി മറുപടി പറയുമോ എന്നീ കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിച്ച് വരുന്നത്.
