നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 25000 രൂപ പിഴ ചുമത്തി ഹൈ കോടതി. കാരണം മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നല്കിയതിനാണ് ഈ പിഴ. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിൾ ബഞ്ചിന്റെ ഈ ഉത്തരവ്, തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ടെന്നും ഹൈക്കോടതി
അല്ലെങ്കിൽ മറ്റാരോ ജാമ്യാപേക്ഷ നൽകാൻ സഹായിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനകം ജാമ്യാപേക്ഷ നൽകുന്ന പ്രതിക്ക് പിഴ അടയ്ക്കാൻ സാമ്പത്തിക ശേഷി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യാൻ പ്രതിയെ ആരോ സഹയിക്കുന്നുണ്ട് എന്നാണ് കോടതി സ്ഥിതികരിക്കുന്നത്












