ബംഗ്ലാദേശിലെ ‘ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം’, മുദ്രാവാക്യമെഴുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിൽ. കഴിഞ്ഞദിവസം പാലസ്തീന് പിന്തുണ അറിയിച്ച ബേഗുമായാണ് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നത്. പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന ബാഗുമായി പാർലമെന്റിൽ എത്തിയതിനെ കഴിഞ്ഞ ദിവസം ബിജെപി വിമർശിച്ചിരുന്നു.
അതിനുപിന്നാലെയാണ് ചൊവ്വാഴ്ച പുതിയ ബാഗുമായുള്ള പ്രിയങ്കയുടെ ആഗമനം. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക തിങ്കളാഴ്ച സഭയില്‍ ആവശ്യമുന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് മുദ്രാവാക്യമെഴുതിയ ബാഗുമായി ഇന്ന് പ്രിയങ്ക എത്തിയത്. ബാഗുമേന്തി പാര്‍ലമെന്റിന് പുറത്ത് പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ പ്രകടനവും നടന്നു.
ചൊവ്വാഴ്ച്ച പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന ബാഗുമായി പാർലമെന്റിൽ എത്തിയത്.
പലസ്തീനോടുള്ള ഐക്യദാർഢ്യസൂചകമായ തണ്ണിമത്തന്റെ പടവും ബാഗിലുണ്ടായിരുന്നു. എന്നാൽ വിമർശിച്ചവർക്കുള്ള മറുപടിയായി പ്രിയങ്ക പറഞ്ഞത് സ്ത്രീ എന്തുധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷകേന്ദ്രീകൃത മനോനിലയുടെ ഭാഗമാണ്. ഞാൻ അതിനോട് യോജിക്കുന്നില്ല എനിക്ക് ഇഷ്ടമുള്ളതു ധരിക്കുമെന്നാണ്.
