പ്രിയങ്ക ഗാന്ധി ലോക്സഭ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. സത്യപതിജ്ഞയ്ക്ക് ശേഷം വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായി നിയുക്ത എം പി ഈ മാസം 30നും ഡിസംബര്‍ ഒന്നിനും മണ്ഡലത്തില്‍ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും.
ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.മ ഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര വസന്തറാവു ചവാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന് പുത്തൻ ഉണർവ് നൽകും. ആദ്യ മത്സരത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയ പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ ലോക്സഭ എംപിയാൻ. 4,10,931 ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സമരമുഖങ്ങളിലും കോൺഗ്രസിനെ ആവേശം കൊള്ളിച്ച ശബ്ദം ഇനി പാർലമെന്റിലും ഉയരും.
