വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ കന്നി ലോക്സഭ പ്രസംഗം ഭരണഘടനയിന്മേൽ നടന്ന ചർച്ചയിന്മേൽ. പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് തുടങ്ങിയ പ്രിയങ്ക, അദാനി, കർഷക, മണിപ്പൂർ സംഭൽ വിഷയങ്ങൾ ഉയർത്തി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. രാഷ്ട്രീയ സർക്കസ് തുടങ്ങിയിട്ടേയുള്ളു എന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
കൂടാതെ കന്നി പ്രസംഗത്തിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ പ്രിയങ്ക ഗാന്ധി വിമർശിച്ചു. ഇതിനു പിന്നാലെ ഹിമാചലിൽ സ്വന്തം പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന് ചോദിച്ചു ബിജെപി രംഗത്തെത്തി.സഹോദരനായ രാഹുൽ ഗാന്ധിയെ പോലെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും. പ്രാദേശിക കർഷകരുടെ ചെലവിൽ ഹിമാചൽ പ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നായിരുന്നു ഭരണഘടനയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ പ്രിയങ്കയുടെ ആരോപണം.
