ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടപ്പം അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യ്ത വിഷയം മലയാള സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നുള്ളതായിരുന്നു, അങ്ങനൊരു പവർ ഗ്രുപ്പ് മലയാള സിനിമയിൽ ഉണ്ടോ ? ഇപ്പോൾ അതിനൊരു പ്രതിപ്രകാരണവുമായി എത്തുകയാണ് നടനും സംവിധായാകനുമായ പൃഥ്വിരാജ്.
പവര്‍ അതോറിറ്റിയുടെ ഇടപെടല്‍ എനിക്ക് എതിരെ ഉണ്ടായിട്ടില്ല എന്ന് ഞാൻ ഇന്ന് പറഞ്ഞാല്‍ അങ്ങനെയൊരു പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാൻ കഴിയില്ല. ഞാൻ അവരെ ഫേസ് ചെയ്യ്തിട്ടില്ല. അവരാല്‍ ബാധിക്കപ്പെട്ടവര്‍ ഇന്ന് മലയാള സിനിമയില്‍ ഉണ്ടെങ്കില്‍ അവരുടെയും പരാതികള്‍ കേള്‍ക്കണം. അത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ എന്തായാലും അതില്ലാതാകണം. പക്ഷേ എനിക്ക് അത് ഉണ്ടെന്ന് പറയണമെങ്കില്‍ നേരിട്ട് ഞാൻ അത് അനുഭവിച്ചിട്ടുണ്ടാകണം.എന്നാൽ അങ്ങനൊരു കാര്യം ഞാൻ അഭിമുഖീകരിച്ചിട്ടില്ല എന്ന് പറഞ്ഞതുകൊണ്ട് സിനിമയില്‍ അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്നും പറയാൻ എനിക്ക് കഴിയില്ല’ പൃഥ്വിരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിനിമയിൽ ആരോപണ വിധേയരായവരുടെ പേരുകൾ പുറത്ത് വരണ൦, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ അറിയാൻ താൻ ആകാംക്ഷയിലാണ്, ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും നടൻ പറയുന്നു. അന്വേഷണത്തിന് ഒടുവിൽ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാവണം. ഇനി അതല്ല അന്വേഷണത്തിൽ ആരോപണങ്ങൾ കള്ളമാണെന്ന് തെളിഞ്ഞാലും മറിച്ചും മാതൃകാപരമായ ശിക്ഷാ നടപടികളുണ്ടാവണം. അമ്മയ്ക്ക് വീഴ്ച സംഭവച്ചിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല.
