ഞങ്ങളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത് പൃഥ്വിരാജ്, പൃഥ്വിയെ കുറിച്ച് ടോവിനോ. സിനിമാ മേഖലയിൽ വലിയ രീതിയിൽ തങ്ങളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത് നടൻ പൃഥ്വിരാജ് ആണെന്ന് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെ നടൻ ടൊവിനോ തോമസ് പറഞ്ഞിരിക്കുകയാണ്. പൃഥ്വിരാജിൽ നിന്നാണ് തനിക്ക് അത്തരമൊരു മോട്ടിവേഷൻ ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടൊവിനോ ട്രിപ്പിൾ റോളിലെത്തിയ ‘അജയന്റെ രണ്ടാം മോഷണം’. ‘സിനിമ തിയേറ്ററിൽ ഇറങ്ങുന്നതിന് മുൻപ് പൃഥ്വിരാജിനെ കാണിക്കണമെന്നുണ്ടായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് പൃഥ്വിരാജിന് മെസേജ് അയച്ചിരുന്നുവെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
