News

ഗുരുദേവ കോളജിൽ പ്രിന്‍സിപ്പലിനെ മര്‍ദിച്ച സംഭവം; സസ്‌പെന്‍ഡ് ചെയ്ത നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചെടുത്തു

കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിന്‍സിപ്പലിനെ മര്‍ദിച്ച സംഭവത്തിൽ സസ്‌പെന്‍ഡ് ചെയ്ത നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷൻ പിൻവലിച്ചു. അന്വേഷണ കമ്മീഷന് നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷൻ പിൻവലിച്ചത്.

രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി എം.കെ. തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎയിലെ ടി. കെ. തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോമിലെ ആര്‍.പി. അമാല്‍ രാജ്, രണ്ടാം വര്‍ഷ സൈക്കോളജിയിലെ അഭിഷേക് എസ്. സന്തോഷ് എന്നിവരെയാണ് തിരിച്ചെടുത്തത്.  ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നതിൻറെ ഭാഗമായി എസ്എഫ്‌ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിൽ വാക്കേറ്റമുണ്ടായി ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും തിരിച്ചെടുക്കാനുള്ള അപേക്ഷ ഉണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്കിയതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത്.

Most Popular

To Top