സാഹിത്യകാരൻഎം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്.
മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിത്വമായിരുന്ന എം ടി വാസുദേവൻ നായരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. മാനുഷിക വികാരങ്ങളുള്ള കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പലരെയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും നിശ്ശബ്ദർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നൽകിയെന്നും പ്രധാനമന്ത്രി എക്സിൽലൂടെ അറിയിച്ചു.
