ഇന്ത്യൻ നാവികസേനയ്ക്ക് കൂടുതൽ കരുത്തുപകരാൻ തദ്ദേശീയമായി നിര്‍മിച്ച രണ്ട് മുന്‍നിര കപ്പലുകളും ഒരു അന്തര്‍വാഹിനിയും രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . മിസൈല്‍ നശീകരണ കപ്പലുകളായ ഐഎൻഎസ് സൂറത്ത്, സ്റ്റെല്‍ത്ത് യുദ്ധക്കപ്പലായ ഐഎന്‍എസ് നീലഗിരി, അന്തര്‍വാഹിനി ഐഎന്‍എസ് വാഗ്ഷീര്‍ എന്നിയവയാണ് രാജ്യത്തിനായി സമർപ്പിച്ചത്.
മുബൈ നേവല്‍ ഡോക്കിയാര്‍ഡില്‍വെച്ച് സമര്‍പ്പിച്ച ഇവ മൂന്നും പ്രതിരോധ നിര്‍മാണത്തിലും സമുദ്ര സുരക്ഷയിലും രാജ്യത്തിന്റെ സുപ്രധാനമായ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന് വലിയ ദിവസമാണിതെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ഛത്രപതി ശിവജി മഹാരാജിന്റെ നാവികസേനയെ സംബന്ധിച്ച കാഴ്ചപ്പാടുകളേക്കുറിച്ചും അനുസ്മരിച്ചു.
