News

ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസം അർപ്പിച്ചുമെന്ന്; രാഷ്‌ട്രപതി ദ്രൗപതി മുർമു 

പാർലമെന്റിനെ അഭിസംബോധന ചെയ്യ്തു രാഷ്ട്രപതി ദ്രൗപതി മുർമു, രാഷ്ട്രപതിയെ സ്വീകരിച്ചത് പ്രധാന മന്ത്രി മോദിയും, സ്‌പീക്കർ ഓ൦  ബിർളയും ചേർന്നാണ്, ഇപ്പോൾ നടന്ന തെരെഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും വലിയ തെരെഞെടുപ്പ് എന്നായിരുന്നു രാഷ്ട്രപതിയുടെ വാക്ക്, കൂടതെ ഈ തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്.ഇപ്പോൾ ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസം അർപ്പിച്ചു കഴിഞ്ഞു എന്നും രാഷ്ട്രപതി പറയുന്നു

ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. അതേ സമയം രാഷ്ട്രപതിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനത്തിനായും സർക്കാരിന്‍റെ ഇടപെടല്‍ ഉണ്ടായി. സ്ത്രീകളുടെ ഉന്നമനത്തിനായും സർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കി. ആദിവാസി വിഭാഗങ്ങളിലേക്കും ഇപ്പോള്‍ വികസനമെത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു  എന്നും രാഷ്ട്രപതി പറയുന്നു

Most Popular

To Top