കുംഭമേളക്കായി പ്രയാഗ്‌രാജിന്റെ എല്ലാ മേഖലകളിലും ഒരുക്കങ്ങൾ പൂർത്തിയായെന്നും അതിഥി ദേവോ ഭവ’ എന്ന ഉത്തരവാദിത്തം നിറവേറ്റാൻ പ്രയാഗ്‌രാജ് പൂർണമായും സജ്ജമാണെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
ജനുവരി 13- ന് ആരംഭിച്ച് ഫെബ്രുവരി 26 -നാണ് മഹാകുംഭമേള അവസാനിക്കുന്നത്. കുംഭമേളയോടനുബന്ധിച്ച് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രയാഗ്‌രാജിൽ വിന്യസിച്ചിട്ടുണ്ട്.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലാണ് മഹാ കുംഭമേള നടക്കുന്നത്. കാവി വസ്ത്രം ധരിച്ചും പസ്മം പൂശിയും ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രയാഗ്‌രാജിലെത്തുന്നത്. ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന പ്രയാഗ് രാജില്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരും ഭക്തരും ഒത്തുകൂടും.
